18 വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനൊപ്പം ഒരു സിനിമ ഒരുക്കുകയാണ് ഫഹദ്.അ ച്ഛനും സംവിധായകനുമായ ഫാസിലിനൊപ്പമുള്ള പുതിയ ചിത്രം ഫഹദ് ഫാസില്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പുതിയ സിനിമ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
‘മലയന്‍കുഞ്ഞ്’ എന്നാണ് ചിത്രത്തിന്റെ പേര്. മഹേഷ് നാരായണന്- ഫഹദ് കൂട്ടുകെട്ടിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിച്ചേക്കും. നിരവധി പേരാണ് പുതിയ സിനിമയ്ക്ക് ആശംസയുമായെത്തിയിരിക്കുന്നത്.ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രത്തില്‍ നിര്‍മാതാവിന്റെ റോളിലാണ് ഫാസില്‍ എത്തുന്നത്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍് ഛായാഗ്രാഹകന്റെ റോളിലും മഹേഷ് നാരായണന് എത്തുന്നുണ്ട്. വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു സജിമോന്‍. സുഷിന് ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന ജോജിയുടെ ചിത്രീകരണത്തിനു ശേഷമാകും ഈ ചിത്രം ആരംഭിക്കുക.