ഹൈദരാബാദ്: ഹൈദരാബാദിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. എട്ട് പേര്‍ക്ക് പരിക്കേറ്റു. മരുന്ന് നിര്‍മാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
ബൊല്ലറാമിലെ വിന്ധ്യ ഓര്‍ഗാനിക്സ് പ്രൈവറ്റ് ലിമിറ്റഡിലാണ് സംഭവം. മരുന്ന് നിര്‍മാണത്തിനുപയോഗിക്കുന്ന രാസവസ്തു കത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.