ന്യൂ ഡൽഹി: കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പ് നല്‍കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. കേന്ദ്രസര്‍ക്കാർ മുന്നോട്ട് വെച്ച അനുനയ നീക്കങ്ങള്‍ തള്ളി കര്‍ഷകര്‍ പ്രക്ഷോഭത്തിൽ ഉറച്ചുനില്ക്കാന് തീരുമാനിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
‘ഞങ്ങളുടെ ദേശീയ പ്രസിഡണ്ട് നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എം.എസ്.പി ഉറപ്പുവരുത്തുന്നതിനാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അത് സാധ്യമാക്കാനായില്ലെങ്കില് എന്റെ സ്ഥാനം ഞാന്‍ രാജിവെക്കും’, ചൗട്ടാല പറഞ്ഞു.