കൊല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്.
നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്കി.ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചരണത്തിനായാണ് നഡ്ഡ എത്തിയത്.
ജെ.പി നഡ്ഡയുടെ യാത്രയിലുടനീളം ചിലര്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചിരുന്നു. ബിജെപി ഓഫീസ് നദ്ദ സന്ദര്‍ശിച്ചപ്പോള്‍ അക്രമികള്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ ചാടി കയറിയെന്നും ഘോഷ് ആരോപിച്ചു. നദ്ദയുടെ പരിപാടിക്ക് പോലീസിന്റെ സാന്നിധ്യം പോലുമുണ്ടായിരുന്നില്ല. ഇരുന്നൂറിലധികം വരുന്ന ആള്‍ക്കൂട്ടം കയ്യില്‍ വടികളുമായി പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഉണ്ടായിരുന്നു. വലിയ മുദ്രാവാക്യം വിളികളുമായിരുന്നു. അക്രമികളെ തടയാതെ നോക്കി നില്‍ക്കുകയായിരുന്നു പോലീസെന്ന് അദ്ദേഹം അമിത്ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു.