തിരുവനന്തപുരം ജില്ലയില്‍ ബുറേവി ചുഴലിക്കാറ്റിന്‍്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി. യാത്രാ നിരോധനവും ഒഴിവാക്കി.
നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് മന്നാര്‍ കടലിടുക്കില്‍ തന്നെ ബുറേവി ശക്തി കുറയുകയും കാലാവസ്ഥ മാറുകയും ചെയ്തതിന്‍്റെ പശ്ചാത്തലത്തിലാണ്. കടലില്‍ പോകുന്നതിനും പൊന്മുടി അടക്കമുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനവും പിന്‍വലിച്ചു.















