മുംബയ്: ടെലിവിഷന്‍ താരം ദിവ്യ ഭട്നഗര്‍ (34) കൊവിഡ് ബാധിച്ചു മരിച്ചു. ഇന്ന് പുലര്‍ച്ചെ മുംബെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് ദിവ്യയുടെ ആരോഗ്യനില ഗുരുതരമാകുകയായിരുന്നു.
കഴിഞ്ഞമാസം ഇരുപത്തെട്ടിനാണ് നടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.സഹോദരനാണ് മരണവിവരം പുറത്തുവിട്ടത്.പ്രശസ്ത ഹിന്ദി സീരിയല്‍ യേ രിസ്താ ക്യാ കെഹ്ലാത്താ ഹായിലെ ഗുലാബോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ദിവ്യ ജനപ്രീതി നേടിയത്.
ഉഡാന്‍, ജീത് ഗെയ് തോ പിയ മോരെ, വിഷ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നടിയുടെ മരണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു.