മസ്കറ്റ്: 2021 ല്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാനും ഇടം നേടി.
എസ്ഒഎസ് ഇന്റര്‍നാഷണല്‍ കണ്സള്ട്ടിംങ്ങാണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളെ തിരഞ്ഞെടുത്തത്.
അടുത്തിടെ പുറത്തിറക്കിയ 2021 ലെ വേള്‍ഡ് ട്രാവല്‍ റിസ്ക് മാപ്പ് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതവും അപകടസാധ്യത കുറഞ്ഞതുമായ യാത്രാ ലക്ഷ്യസ്ഥാനങ്ങളില്‍ ഒമാനെയും എസ്ഒഎസ് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടിംഗ് തെരഞ്ഞെടുത്തതായി ഒമാന്‍ ന്യൂസ് ഏജന്‍സി(ഒഎന്‍എ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സുരക്ഷാ സംവിധാന०,തീവ്രവാദം, കലാപം, രാഷ്ട്രീയ പ്രേരിതമായ അശാന്തി, യുദ്ധം, വിഭാഗീയവും വംശീയവുമായ അക്രമങ്ങൾ ഉൾപ്പെടെയുള്ള സാമൂഹിക അശാന്തി, രാഷ്ട്രീയ അതിക്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള രാഷ്ട്രീയ അക്രമങ്ങൾ ഉയർത്തുന്ന ഭീഷണിയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളിലെ സുരക്ഷാ നിലവാരം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലോക യാത്രാ റിസ്ക് മാപ്പ് തയ്യാറാക്കിയത്.
1985-ൽ സ്ഥാപിതമായ ഇന്റർനാഷണൽ എസ്.ഒ.എസ് (ഇന്റ് എസ്.ഒ.എസ്) ഗ്രൂപ്പ് ഒരു ആരോഗ്യ-സുരക്ഷാ സേവന സ്ഥാപനമാണ്,