പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്ക് ആദ്യ വിജയം. ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ നായകന് സുനിൽ ഛേത്രിയുടെ പെനൽറ്റി ഗോളിലാണ് (56) ബെംഗളൂരു മുന്നിലെത്തിയത്.
സീസണില്‍ ബംഗളൂരു നേടുന്ന ആദ്യ വിജയമാണിത്. ചെന്നൈയുടെ ആദ്യ തോല്‍വിയുമാണ് ഇത്. ഇരുടീമുകളും കനത്ത പോരാട്ടമാണ് കാഴ്ചവച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു വിജ ഗോള്‍ പിറന്നത്.
56-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഛേത്രി ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. ബംഗളൂരുവിന്റെ സുരേഷ് വാങ്ജമാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച്. ജയത്തോടെ അഞ്ച് പോയിന്റുമായി പട്ടികയില്‍ മൂന്നാമതാണ് ബംഗളൂരു. നാല് പോയിന്റുള്ള ചെന്നൈയിന് ആറാം സ്ഥാനത്താണ്.