ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ 36 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി. സൂപ്രണ്ട് (പ്രിന്റിംഗ്), സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ബിരുദം, ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി: ഡിസംബര്‍ 17.
സൂപ്രണ്ട് (പ്രിന്റിംഗ്)- 1, സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ (പ്ലാനിംഗ്/സ്റ്റാറ്റിസ്റ്റിക്സ്)- 35 എന്നിങ്ങനെയാണ് ഒഴിവുകള്‍. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.upsc.gov.in .