കൊച്ചി മെട്രോയില്‍ ഇനി എല്ലാ സ്റ്റേഷനിനിന്നും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാം. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച്ച ആരംഭിച്ച സൈക്കിള്‍ പ്രവേശനം വിജയിച്ചതോടെയാണ് കെ എം ആര് എല്ലിന്റെ പുതിയ തീരുമാനം. സൗജന്യമായി തന്നെ സൈക്കിള്‍ ട്രെയിനില്‍ കയറ്റി യാത്ര ചെയ്യാം.
നഗരത്തില്‍ സൈക്കിള്‍ ഉപയോഗം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആറു മെട്രോ സ്റ്റേഷനുകളില്‍ സൈക്കിളിന് അനുമതി നല്‍കിയിരുന്നു. .മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഈ സൗകര്യം എല്ലാ സ്റ്റേഷനിലേക്കും വ്യാപിപ്പിക്കുന്നതെന്നും വ്യക്തമാക്കി.
സ്റ്റേഷനുള്ളില്‍ സൈക്കിള്‍ ചവിട്ടാന്‍ പാടില്ല. സൈക്കിളുകള്‍ വൃത്തിയുള്ളതായിരിക്കണം. ലിഫ്റ്റുകളിലും സൈക്കിള്‍ കൂടെ കൂട്ടാം. മടക്കി ബാഗിനുള്ളില്‍ കൊണ്ടുപോകാന്‍ കഴിയുന്ന സൈക്കിളുകള്‍ ലഗേജ് ആയി പരിഗണിക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. മോട്ടോര്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനെപ്പം ആരോഗ്യ പൂര്‍ണമായ യാത്രകള്‍ ഉറപ്പാക്കുന്നതിനാണ് കെഎംആര്‍എല്ലിന്റെ പുതിയ തീരുമാനം.