മസ്കറ്റ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന തൊഴില്‍ വിസകള്‍ ഒമാന്‍ പൊലീസ് അനുവദിച്ചു തുടങ്ങി.
താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന സന്ദര്‍ശക വിസ, ബിസിനസ്സ് വിസ, കുടുംബ വിസ എന്നിവ ഈ മാസം ആദ്യം മുതല്‍ തന്നെ റോയല്‍ ഒമാന്‍ പോലീസ് അനുവദിച്ചു തുടങ്ങിയിരുന്നു.
എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തൊഴില്‍ വിസകൾ അനുവദിക്കുന്നത്.കോവിഡ് സാഹചര്യത്തെ തുടർന്ന് മാർച്ച് അവസാനമാണ് പുതിയ വിസകൾ അനുവദിക്കുന്നത് ഒമാൻ നിർത്തിവെച്ചത്. ജൂലൈ ആദ്യത്തിൽ ആർഒപി സേവന കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ച് ഓരോ സേവനങ്ങളും പുനസ്ഥാപിച്ച് വരികയാണ്.