ന്യൂഡൽഹി: പരിശീലനപ്പറക്കലിനിടെ അറബിക്കടലില്‍ തകര്‍ന്നുവീണ നാവികസേനാ വിമാനം മിഗ്-29കെ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ടര്‍ബോ ചാര്‍ജര്‍, ഇന്ധന ടാങ്കര്‍, മറ്റു ചില ഭാഗങ്ങള്‍ എന്നിവയാണു കണ്ടെത്തിയത്. എന്നാൽ കാണാതായ പൈലറ്റിനെ കണ്ടെത്താനായിട്ടില്ല.
വിമാനവാഹിനിയായ ഐഎന്‍എസ് വിക്രമാദിത്യയില്‍നിന്നു പറന്ന വിമാനം വെള്ളിയാഴ്ച വൈകുന്നേരമാണു തകര്‍ന്നുവീണത്. കാണാതായ പൈലറ്റ് കമാന്‍ഡര്‍ നിഷാന്ത് സിംഗിനുവേണ്ടി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഒമ്പത് യുദ്ധക്കപ്പലുകളും 14 വിമാനങ്ങളും ഉപയോഗിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.