തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി അച്ചടിച്ച ബാലറ്റു പേപ്പറുകള്‍ വാഴൂര്‍ ഗവണ്മെന്റ് പ്രസില്‍നിന്നും ഇന്ന് റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് വിതരണം ചെയ്ത് തുടങ്ങി.
കോട്ടയം ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും വോട്ടിങ് യന്ത്രത്തില്‍ ഉപയോഗിക്കുന്നതിനുള്ള ബാലറ്റുകള്‍, ടെന്‍ഡേഡ് ബാലറ്റുകള്‍, പോസ്റ്റല്‍ ബാലറ്റുകള്‍ എന്നിവയാണ് ഇവിടെ തയ്യാറാക്കുന്നത്.