ഹൈദരാബാദ്: ഹൈദരാബാദ് എന്ന പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്ന് ബിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉറപ്പുനല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ഹൈദരാബാദിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പേര് മാറ്റമെന്നാണ് യോഗിയുടെ ഉറപ്പ്.
ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന പേരിലേക്ക് മാറ്റാനാകുമോ എന്നാണ് പലരും തന്നോട് സംശയം ചോദിക്കുന്നതെന്നും എന്നാല്‍ എന്തുകൊണ്ട് ആയിക്കൂടാ എന്നും ആദിത്യനാഥ് ചോദിച്ചു. ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയതോടെ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കിയെങ്കില്‍ എന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്നാക്കിക്കൂടാ എന്ന് ആദിത്യനാഥ് ചോദിച്ചു.
ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.