പ്രമുഖ ഇറാനിയൻ സൈനിക ശാസ്ത്രജ്ഞൻ മൊഹ്സെൻ ഫക്രിസാദെ വെള്ളിയാഴ്ച ടെഹ്റാനിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്റാന്റെ സമീപത്തു വെച്ചാണ് ഫക്രിസദേയെ മൊസാദ് ഏജന്റുകള്‍ കൊലപ്പെടുത്തിയത്. പതിറ്റാണ്ടുകള്‍ നീണ്ട തയ്യാറെടുപ്പുകളാണ് രഹസ്യ സംഘം നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ഫക്രിസേദ സഞ്ചരിച്ച കറുത്ത നിസാന്‍ കാറിന് നേരെ സ്ഫോടകവസ്തുക്കളെറിഞ്ഞ ശേഷം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇറാനിയൻ ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള സൂത്രധാരനായാണ് പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗം ഇദ്ദേഹത്തെ നോക്കി കണ്ടത്.
ഇറാന്റെ ആണവപദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന മൊഹ്സീന് ഫക്രിസദേയുടെ കൊലപാതകത്തോടെ ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആഗോള തലത്തില്‍ ചര്‍ച്ചയാവുകയാണ്.
also read ഇറാന്റെ പ്രമുഖ ആണവശാസ്ത്രജ്ഞൻ മൊഹ്സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു
ഇറാന് പ്രതിരോധ മന്ത്രാലയത്തിൻറെ റിസര്‍ച്ച് ആന്റ് ഇന്നൊവേഷന് ഓര്ഗനൈസേഷന് വിഭാഗത്തിൻറെ തലവനായിരുന്നു ഫഖ്രിസദേ. 63 കാരനായ ഫഖ്രിസാദേ ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡിലെ അംഗവും മിസൈല്‍ നിര്‍മാണ വിദഗ്ധനുമായിരുന്നു. അതിനാല്‍ ഇസ്രായേലി രഹസ്യ സേന അദ്ദേഹത്തെ ഇല്ലാതാക്കാന്‍ നേരത്തെ ശ്രമം നടത്തിയിരുന്നു
യുറേനിയം സമ്ബുഷ്ടീകരണം സിവില്‍ ന്യൂക്ലിയര്‍ വൈദ്യുതി ഉല്പാദനത്തിനും സൈനിക ആണവായുധങ്ങള്‍ക്കും പ്രധാന ഘടകമാണ്. ഇതിൽ ഫക്രിസാദെ ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥരും വിദഗ്ധരും കരുതുന്നു.എന്നാൽ ആണവായുധം വികസിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ഇറാന്റെ അവകാശ വാദം .
ഉയർന്ന സുരക്ഷയിൽ ജീവിച്ചിരുന്ന അദ്ദേഹത്തെ ഒരിക്കലും യുഎൻ ആണവ അന്വേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഇസ്രായേൽ പൗരന്മാര്ക്കോ ആ രാജ്യം സന്ദര്‍ശിച്ചെന്ന് പാസ്പോര്ട്ടില് രേഖപ്പെടുത്തിയവര്‍ക്കോ ഇറാന് വിസ നല്‍കാറില്ല. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്സ് (ഐആര്‍ജിസി) ഉദ്യോഗസ്ഥനും ഇമാം ഹുസൈന് സര്‍വ്വകലാശാലയിലെ പ്രഫസറുമായ 59കാരനായ ഫക്രിസേദയെ കുറിച്ചുള്ള വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ ഇറാന് പുറത്തുവിടാറുമില്ല.ആണവായുധ നിര്‍മാണമെന്ന് പാശ്ചാത്യലോകം പ്രചരിപ്പിച്ചിരുന്ന ഇറാന്റെ ‘അമാദ്’, ‘ഹോപ്’ പദ്ധതികളെ നയിച്ചിരുന്നത് ഫക്രിസേദയായിരുന്നു.
ALSO READ ഫക്രീസാദെയുടെ കൊലപാതകം ;തിരിച്ചടിക്കുമെന്ന് ഇറാൻ
ശത്രുക്കളെന്ന് പ്രഖ്യാപിച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നേരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊസാദ് ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇരകളായവരില്‍ അധികവും പലസ്തീന് വിമോചന പ്രസ്ഥാനങ്ങളുടെ നേതാക്കളായിരുന്നു. 1972ല്‍ ജര്‍മനിയില്‍ മ്യൂണിക്കില്‍ ഒളിമ്ബിക്സിനെത്തിയ ഇസ്രായേലി സംഘത്തെ ബന്ദിയാക്കുകയും 11 പേരെ കൊലപ്പെടുത്തുകയും ചെയ്ത പലസ്തീനിയന്‍ വിമോചന സംഘടനയായ ബ്ലാക്ക് സെപ്റ്റംബറിന്റെ അംഗങ്ങളെ ഓപ്പറേഷന് റാത്ത് ഓഫ് ഗോഡ് എന്ന ഓപ്പറേഷനിലൂടെ മൊസാദ് കൊലപ്പെടുത്തിയിരുന്നു.
മ്യൂണിക് ഓപ്പറേഷന് നേതൃത്വം നല്കിയ റെഡ് പ്രിന്‍സ് എന്ന് അറിയപ്പെടുന്ന അലി ഹസന് സലാമയെ 79ല്‍ ലെബനനിലെ ബെയ്റൂത്തില്‍ വെച്ചാണ് കൊലപ്പെടുത്തിയത്.പലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ സൈനിക മേധാവിയായിരുന്ന സുഹൈര്‍ മൊഹ്സിനെ ഫ്രാന്‍സിലെ കാനില്‍ വെച്ച് 1979ന് കൊലപ്പെടുത്തി. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സദിന്‍ ഖ്വാസം ബ്രിഗേഡിന്റെ സ്ഥാപകരിലൊരാളായ മഹ്മൂദ് അല്‍ മബുവിനെ കൊലപ്പെടുത്തിയത് ലോകത്തെ അതീവസുരക്ഷാ പ്രദേശമായ ദുബൈയില്‍ വെച്ചാണ്.ബ്രിട്ടീഷ്, ഐറിഷ്, ഫ്രെഞ്ച്, ജര്‍മന്‍, ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ടുകളിലെത്തിയ 29 അംഗ സംഘമാണ് കൊല നടത്തിയത്.
മൊസാദും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയും ഫക്രിസേദയെ 2006 മുതല്‍ നിരീക്ഷിക്കുന്നുണ്ട്. രണ്ടു പദ്ധതികളും ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനുള്ളതാണെന്നാണ് ഇറാന്റെ നിലപാട്. ഇറാന് ആണവശേഷി കൈവരിക്കുന്നത് ഇസ്രായേലിന്റെയും അമേരിക്കയുടെയും പശ്ചിമേഷ്യയിലെ മേധാവിത്വം അവസാനിപ്പിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. ഇതിന് തടയിടാനാണ് കൊലപാതകമെന്നാണ് വിലയിരുത്തൽ.