സിഡ്നി: ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനത്തിനിടെ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കെതിരെ പ്രതിഷേധവുമായി ഓസ്ട്രേലിയന്‍ ആരാധകര്‍. ഓസ്ട്രേലിയന്‍ ഖനി കമ്പനിക്ക് എസ്ബിഐ ബാങ്ക് വായ്പ അനുവദിക്കുന്നതിനെ എതിര്‍ത്താണു പ്രതിഷേധം.
ആദ്യം ബാറ്റുചെയ്ത അസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ആറാം ഓവര്‍ എറിയാനായി നവ്ദീപ് സൈനി തയ്യാറെടുക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ആസ്ട്രേലിയന്‍ പൗരന്മാരായ രണ്ട് യുവാക്കള്‍ പ്ലക്കാര്‍ഡുമായി ഫീല്ഡിലിറങ്ങുകയായിരുന്നു. ‘നോ 1 ബില്യണ്‍ ഡോളര്‍ അദാനി ലോ’എന്ന പ്ലക്കാര്‍ഡുമായാണ് പ്രതിഷേധക്കാര്‍ ഗ്രൗണ്ടിലിറങ്ങിയത്.
Read also: തുടക്കത്തിലെ തോല്‍വി; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ പരാജയം
സംഭവത്തിന് പിന്നാലെ ഗ്രൗണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടി ഗ്രൗണ്ടില്‍നിന്നു നീക്കി.
അദാനിയുടെ ക്വീന്‍സ് ലാന്‍ഡ് പദ്ധതിക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണു നടക്കുന്നത്.
ആസ്ട്രേലിയയില്‍ കോവിഡ് വ്യാപനം കുറഞ്ഞതിനെത്തുടര്‍ന്ന് നിശ്ചിത ശതമാനം കാണികള്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശനം നല്‍കിയിരുന്നു. മത്സരത്തില്‍ ഇന്ത്യ 66 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു.