കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയുമായ സുവേന്ദു അധികാരി തല്‍സ്ഥാനം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും പകര്‍പ്പ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനും നല്കി.
സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു അധികാരി മാസങ്ങളായി തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു.2007-08 ൽ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിൽ മുൻകൈ എടുത്ത സുവേന്ദുവിനെ നേതൃത്വ നിരയിൽ നിന്നും അവഗണിച്ചതിനെ തുടർന്നായിരുന്നു തർക്കം
സുവേന്ദു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. അധികാരിക്കൊപ്പം പിതാവും ബിജെപി പാളയത്തിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാൽ തൃണമൂൽ കോൺഗ്രസ് എംപിയായ സുവേന്ദുവിന്റെ പിതാവും സഹോദരങ്ങളടക്കമുള്ളവരും പാർട്ടി വിട്ടേക്കുമെന്നുമാണ് റിപ്പോർട്ടുകൾ. സുവേന്ദ അധികാരിയുടെ രാജി തൃണമൂലിന് കടുത്ത നഷ്ടമാണെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.