നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ചുമാറ്റിയ സംഭവം നടപടി നിയമവിരുദ്ധമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. സംഭവത്തില്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് കോടതി നോട്ടീസ് നല്കി.
എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കാന്‍ കോടതി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു. 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.തനിക്ക് നഷ്ടപരിഹാരം വേണമെന്ന കങ്കണയുടെ ആവശ്യത്തിന്മേലാണ് നടപടി.
also readഈ കങ്കണ എന്താണ് ഇങ്ങനെ
കങ്കണയുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അവര്‍ സംയമനം പാലിക്കേണ്ടതായിരുന്നു. എന്നാല്‍ അവരുടെ ട്വീറ്റല്ല കോടതിയുടെ പ്രശ്നമെന്നും കെട്ടിടം പൊളിച്ചുമാറ്റിയതാണെന്നും കോടതി പറഞ്ഞു. ഉത്തരവാദിത്തമില്ലാത്തവരുടെ പ്രസ്താവനകള്‍ അവഗണിക്കുകയാണ് വേണ്ടത്. ഒരു സിവില്‍ സൊസൈറ്റിയില്‍ സ്റ്റേറ്റ് മസില് പവര്‍ കാണിക്കരുതെന്നും കോടതി നിരീക്ഷിച്ചു. കങ്കണക്കെതിരെയുള്ള സാമ്നയിലെ ലേഖനവും സഞ്ജയ് റാവത്തിന്റെ പരമാര്‍ശവും കോടതി തെളിവായി സ്വീകരിച്ചു.