കന്യാകുമാരി: കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 99 പായ്ക്കറ്റ് ഹെറോയിനും 20 പെട്ടികളിലായി സിന്തറ്റിക് ഡ്രഗ്ഗും പിടിച്ചെടുത്തു. ഒന്‍പതു തോക്കുകളും പിടിച്ചെടുത്തതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് ശ്രീലങ്കന്‍ സ്വദേശികളെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു. ലഹരിമരുന്നുകള്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് കടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കസ്റ്റഡിയിലെടുത്ത ശ്രീലങ്കന്‍ സ്വദേശികളെ കോസ്റ്റ് ഗാര്‍ഡ് ചോദ്യം ചെയ്യുകയാണ്.