ന്യൂഡൽഹി:പബ്ജി ഗെയിം ഇന്ത്യയിൽ തിരിച്ചെത്തുമ്പോൾ ആദ്യം ലഭ്യമാകുക ആൻഡ്രോയ്ഡ് ഉപഭോക്താക്കക്കായിരിക്കും. ഐ ഫോണുകളില്‍ പബ്ജി ഗെയിം ഉടൻ ലഭിക്കുകയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അത് കൊണ്ട് തന്നെ ഐ ഫോൺ ഉപഭോക്താക്കൾ ഇനിയും കാത്തിരിക്കേണ്ടി വരും.പബ്ജി ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ വൈകി മാത്രമേ ലഭിക്കുകയുള്ളു. പബ്ജി സൗജന്യമായിട്ടായിരിക്കും ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ലഭിക്കുക.
2020 അവസാനത്തോടെ പബ്ജി ലഭ്യമാവുമെന്നാണ് സൂചന.പുതിയ പബ്ജി ഗെയിം ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി പ്രത്യേകമായി ചെയ്യിപ്പിച്ചിട്ടുള്ളതാണ്. അത്കൊണ്ട് തന്നെ ഉപയോക്താക്കളുടെ വ്യക്തിഗത വിവര സുരക്ഷ പബ്ജി കോര്പ്പറേഷന് ഉറപ്പുനല്‍കുന്നുണ്ട്.പുതുതായി ഇറങ്ങുന്ന പബ്ജി ഇൽ ക്യാരക്ടറുകള്‍, സ്ഥലം, വസ്ത്രങ്ങള്‍, ഉള്ളടക്കം, വാഹനങ്ങള്‍ എന്നിങ്ങനെ എല്ലാം ‘ഇന്ത്യന്‍ ടച്ച്’ ഉള്ള ഗെയിമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചന നൽകുന്നത്.
ഇന്ത്യക്ക് വേണ്ടി പബ്ജി നിർമ്മിച്ചിരിക്കുന്നത് ദക്ഷിണകൊറിയയിലെ ബ്ലൂഹോള്‍ കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റണ്‍ എന്ന കമ്പനിയുടെ കീഴിലെ ബ്രാന്‍ഡായ പബ്ജി കോര്‍പ്പറേഷനാണ്.നേരത്തെ ഒരു ചൈനീസ് കമ്പനിയായിരുന്നു ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നത്. അതാണ് പബ്ജി ഇന്ത്യയിൽ നിരോധിക്കാൻ കാരണം. ഇതിനു പിന്നാലെ ചൈനീസ് കമ്പനിയിൽ നിന്നും ഇന്ത്യയിലെ ഗെയിം വിതരണം പബ്ജി തിരികെ ഏറ്റെടുക്കുകയായിരുന്നു.