ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രതികരിച്ച് കായിക ലോകം.
‘ഒരിക്കൽ നമ്മൾ ആകാശത്ത് ഒരുമിച്ച് പന്തു തട്ടും’ എന്ന ഒരൊറ്റ വാചകത്തില്‍ പ്രതികരണം അറിയിച്ച് ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ. റൂയിട്ടേഴ്സിനോടാണ് അദ്ദേഹം തൻ്റെ പ്രസ്താവന അറിയിച്ചത്.
Read also: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു
തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ മറഡോണയ്ക്കൊപ്പം ഉള്ള ചിത്രം പങ്കുവച്ചാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാല്‍ഡോ അനുസ്മരണം അറിയിച്ചത്.
“ഞാന്‍ എന്റെ സുഹൃത്തിന് ഗുഡ് ബൈ പറയുന്നു, ലോകം അതിന്റെ അനശ്വരമായ പ്രതിഭയ്ക്കും. എക്കാലത്തെയും മികച്ചതാണ് അദ്ദേഹം. സമാനതകള്‍ ഇല്ലാത്ത ഇന്ദ്രജാലക്കാരന്. വളരെ പെട്ടന്നാണ അദ്ദേഹം പോയത്. അദ്ദേഹത്തിന്റെ പൈതൃകം അത് അതിരുകള്‍ ഇല്ലാത്തതാണ്, അദ്ദേഹം ബാക്കിവയ്ക്കുന്ന വിടവ് നികത്താന്‍ സാധിക്കാത്തതാണ്. നിത്യശാന്തി നേരുന്നു, അങ്ങ് ഒരിക്കലും വിസ്മൃതിയില്‍ ആകില്ല”- പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാല്‍ഡോ ട്വീറ്റ് ചെയ്തു.
Read also: മറഡോണ, കാല്പന്തുകളിയിലെ കിരീടം വയ്ക്കാത്ത രാജാവ്
“ഇതിഹാസത്തിന് വിട”- അര്‍ജന്റീനന്‍ താരം ലയണല്‍ മെസി ട്വീറ്റ് ചെയ്തു
#Maradona എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗാണ്. #GOAT എന്ന ഹാഷ്ടാഗില് ലക്ഷക്കണക്കിന് ട്വീറ്റുകളാണ് വരുന്നത്. ഒപ്പം തന്നെ ദ ഗോഡ്, ഹാന്റ് ഓഫ് ഗോഡ് എന്നീ ഹാഷ്ടാഗുകളും ട്വിറ്ററില്‍ ട്രെന്റിംഗാണ്.