തൃശൂർ: കണ്ടെയിന്മെന്റ് സോണുകളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണത്തിന് അനുമതിയില്ലെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്ക് തഹസില്‍ദാരുമായും നോഡല്‍ ഓഫീസര്‍മാരുമായും നടത്തിയ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യമറിയിച്ചത്. സോണുകളില്‍ രണ്ടുപേര്ക്കുമാത്രം കാല്‍നടയായി പോയി പ്രചാരണം നടത്താം.
ജില്ലയിലെ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന് വി രതീശന് യോഗത്തില്‍ അധ്യക്ഷനായി. പെരുമാറ്റചട്ട നിയമലംഘനവും, ഡിഫേസ്മെന്റും കര്‍ശനമായി നിയന്ത്രിക്കണമെന്ന് അധ്യക്ഷന്‍ പറഞ്ഞു. ജില്ലയില്‍ നവംബര്‍ 15ന് ശേഷം സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഇല്ലായെന്നും പകരം തഹസില്‍ദാര്‍മാര്‍ക്ക് കോവിഡ് സെക്ടറല്‍ മജിസ്ട്രേറ്റ്മാരുടെ ചുമതല നല്‍കിയിട്ടുണ്ടെന്നും, കൂടാതെ 6 ചെലവു ചുരുക്കല്‍ ഒബ്സര്‍വര്‍മാരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.