‘തമി’ വീഡിയോ ഗാനം റിലീസ് ചെയ്തു

ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രമായി എത്തുന്ന തമി വീഡിയോ ഗാനം റിലീസ് ചെയ്തു. കെആര്‍ പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോപിക അനിലാണ് നായികയായി എത്തുന്നത്. സിനിമയിലെ ‘മിയാ സുഹാ രാഗേ….എന്ന ഗാനത്തിന്റെ വീഡിയോ മലയാള സിനിമയിലെ പ്രമുഖരുടെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ ആര്‍ പ്രവീണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തമി. സുനില്‍ സുഖദ, ശരണ്‍ എസ്.എസ്, ശശി കലിംഗ, ഷാജി എ. ജോണ്‍, നിതിന്‍ തോമസ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവിശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സ്‌കൈ ഹൈ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് സി. പിള്ള നിര്‍വഹിക്കുന്നു.