ന്യൂഡൽഹി: ബിജെപി നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സുല്‍ഫിക്കര്‍ ഖുറേഷിയെയും മകനെയും കൊലപ്പെടുത്തി. ഡൽഹിയിലെ നന്ദ്നഗരിയില്‍ ഇന്നലെ രാവിലെ നടന്ന ആക്രമണത്തില്‍ സുല്‍ഫിക്കര്‍ തത്ക്ഷണം മരിച്ചു. മകൻ ജന്‍ ബാസിന് ജീവന് നഷ്ടമായത് ആശുപത്രിയില്‍ വച്ചാണ്.
വീടിന് സമീപമുള്ള പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുമ്ബോളായിരുന്നു സുല്‍ഫിക്കറിന് നേരെ ആക്രമണമുണ്ടായത്. അക്രമിസംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയെറ്റ സുല്‍ഫിക്കറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
അക്രമികളെ തടയാന്‍ ശ്രമിച്ചപ്പോളാണ് മകന് ജന്‍ ബാസിന് കുത്തേറ്റത്. ഗുരുതരാവസ്ഥയില്‍ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മകന് ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.