ലക്നോ: യോഗി ആദിത്യനാഥ് സർക്കാർ നടപ്പാക്കാൻ പോകുന്ന ലവ് ജിഹാദ് നിയമ നിർമ്മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി. വ്യക്തികളുടെ അവകാശത്തിനു മേൽ സര്‍ക്കാരിന് കടന്നുകയറാനാവില്ലെന്നും മതപരിവർത്തനത്തിന് എതിരായ നിയമ നിർമ്മാണം ശരിയല്ലെന്നും കോടതി വ്യക്തമാക്കിയതായി റിപ്പോർട്ട്.
ഉത്തർപ്രദേശ് സർക്കാർ നടപടിക്കെതിരെ അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാഹത്തിന് മാത്രമായുള്ള മതപരിവ൪ത്തനം ശരിയല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പങ്കാളി ആരെന്ന് തീരുമാനിക്കാനും ഒന്നിച്ച് ജീവിക്കാനും അവകാശമുണ്ടെന്ന് കോടതി പ്രസ്താവിച്ചു.
also read: ലൗ ജിഹാദ്; പ്രണയത്തിന്റെ വര്‍ഗീയവത്കരണം
ഉത്തര്‍പ്രദേശിനു പുറമെ ബിജെപി ഭരണത്തിലുള്ള കര്‍ണാടക, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലവ് ജിഹാദ് നിയമനിര്‍മാണത്തിലൂടെ നിരോധിക്കുമെന്ന് പ്രഖ്യപിച്ചിരുന്നു.