വാഷിംഗ്ടൺ: അമേരിക്കൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ആഴ്ചകൾക്ക് ശേഷമാണ് ട്രംപ് തോൽവി സമ്മതിച്ചത്. അധികാര കൈമാറ്റ നടപടികൾ തുടങ്ങാൻ ട്രംപ് ഉദ്യോഗസ്ഥർക്ക് അനുമതി നൽകി.
മിഷിഗണിലും ജോ ബൈഡൻ വിജയിച്ചുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപ് തോൽവി സമ്മതിച്ച് രംഗത്തെത്തിയത്. മിഷിഗണിലെ വീണ്ടും വോട്ടെണ്ണാൻ ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ പ്രഖ്യാപനം ഉണ്ടായത്.
ജോ ബൈഡന് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷവും തോൽവി സമ്മതിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച തോൽവി സമ്മതിച്ച് ട്രംപ് രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. തുടർ നടപടികൾക്കായി ജോ ബൈഡന്റെ ഓഫിസിന് 63 ലക്ഷം ഡോളർ അനുവദിച്ചു.