കർണാടക: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങളെ 420 തവണ വഞ്ചിച്ചവരാണ് 400 സീറ്റുകൾ നേടുന്നതിന് കുറിച്ചു പറയുന്നതെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്.
കോൺഗ്രസ് പാർട്ടി ആയിരുന്നു ഇങ്ങനെ പറഞ്ഞിരുത് ആയാലും അത് അവരുടെ അഹങ്കാരമാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾ തന്നാൽ മാത്രമേ ഒരു സീറ്റ് പോലും നേടാനാകൂ. ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കുമെന്ന് അവകാശപ്പെടാൻ കഴിയില്ല.
400-ലധികം സീറ്റുകളുമായി എൻഡിഎ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം രാജ്യ സഭയിൽ പറഞ്ഞിരുന്നു. ഇതിനു മറുപടിയായിരുന്നു ചിക്കമംഗളൂരു പ്രസ് ക്ലബ്ബിൽ സംസാരിക്കവെ അദ്ദേഹം ബിജെപി ക്കു നേരെ പരോക്ഷമായ വിമർശനം ഉന്നയിച്ചത്.
Read more …
- CAA ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കില്ല, അവർ പച്ചക്കള്ളമാണ് പറയുന്നത് | Rajeev Chandrasekhar | BJP
- പൗരത്വ നിയമ ഭേദഗതി ആർക്ക്? എന്തിന്?
- ബിജെപി വിടാനൊരുങ്ങി കർണാടക മുൻ മുഖ്യമന്ത്രി:കോൺഗ്രസ്സിന്റെ സർപ്രൈസ് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങി സദാനന്ദ ഗൗഡ
ഐപിസി സെക്ഷൻ 420 എടുത്ത് കാട്ടിയായിരുന്നു 420 വഞ്ചനകൾ എന്ന് അദ്ദേഹം പറഞ്ഞത്. ആളുകളെ വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ സത്യസന്ധമല്ലാത്ത കാര്യങ്ങൾ കാണിച്ച് അവരെ ചതിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. മൂല്യമുള്ള വസ്തുക്കൾ കൈമാറുമ്പോൾ വ്യാജ പതിപ്പുകൾ ഉണ്ടാക്കി ചതിക്കുന്നതുമെല്ലാം ഈ വകുപ്പിന് കീഴിൽ വരും. പിഴയും ഏഴു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.