ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവും മുന്‍ അസം മുഖ്യമന്ത്രിയുമായ തരുണ്‍ ഗോഗോയിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം അബോധാവസ്ഥയിലായതായി അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റ് ചെയ്തു.
കോവിഡ് മുക്തനായെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന്നവംബര് രണ്ടിന് തരുണ്‍ ഗൊഗോയിയെ വീണ്ടും ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് മുതല്‍ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ്.
തരുണ്‍ ഗൊഗോയ് പൂര്‍ണമായും അബോധാവസ്ഥയിലാണെന്നും ഒന്നിലധികം അവയവങ്ങള്‍ക്ക് തകരാറുണ്ടെന്നും മന്ത്രി മന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 25 നാണ് തരുണ്‍ ഗൊഗോയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.