ന്യൂഡൽഹി: ബിഹാറിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു. ബിഹാറിലെ ഗയ ജില്ലയിലെ ബാരജത്തി വനമേഖലയിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. രാത്രി 12.20 ഓടെയായിരുന്നു സംഭവം.
കൊല്ലപ്പെട്ടവരിൽ മാവോവാദി സോണൽ കമാൻഡർ അലോക് യാദവും ഉൾപ്പെടും. ഇവരിൽനിന്ന് എ.കെ 47 തോക്ക് ഉൾപ്പെടെ ആയുധങ്ങളും പിടിച്ചെടുത്തു. സുരക്ഷ സേന നടത്തിയ തെരച്ചിലിനിടെ മാവോവാദികളുമായി വെടിവെപ്പ് ഉണ്ടാകുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.