വാഷിംങ്ടണ്‍: യുഎസില്‍ ഡൊണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജോ ബൈഡന് വിജയിച്ച മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വോട്ടെണ്ണലില്‍ നിലവിലെ രീതി തുടര്‍ന്നാല്‍ മതിയെന്നാണ് തീരുമാനം.
നേരത്തെ ജോര്‍ജിയയില്‍ രണ്ടാമതും വോട്ടെണ്ണിയപ്പോഴും ഫലം ജോ ബൈഡന് അനുകൂലമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും തോൽവി സമ്മതിക്കാൻ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. നിയമ പോരാട്ടവുമായി മുന്നോട്ട് പോവുകയാണ് ട്രംപ്.
അതേസമയം, യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ജനുവരി 20ന് ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. അതുവരെയുള്ള ട്രംപിന്റെ ട്വീറ്റുകളെല്ലാം ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കും.