ന്യൂഡല്‍ഹി: കോവിഡ് വാക്സിന് വിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍. ‘കോ വിന്’ എന്ന പേരിലുള്ള ആപ്ലിക്കേഷനാണ് പുറത്തിറക്കിയത്. വാക്സിന് വിതരണത്തിന്റെ ഏകോപനത്തിന് വേണ്ടിയാണ് ഇതെന്ന് കേന്ദ്രം അറിയിച്ചു.
വാക്സിന് ഡോസേജിന്റെ സമയക്രമവും ഇതില്‍ ലഭ്യമാകും. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കൂടാതെ ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ആപ്ലിക്കേഷനില്‍ ലഭ്യമാകുക.
വാക്സിന് നല്കുന്ന ആള്, വാക്സിന് നല്‍കുന്നതിന്റെ സമയക്രമം, ലൊക്കേഷന്‍ എന്നിവ ആപ്ലിക്കേഷനിലൂടെ അറിയാം. ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്ന ഇമ്യൂണൈസേഷന് സര്‍ട്ടിഫിക്കറ്റും ആപ്ലിക്കേഷനില്‍ ലഭ്യമാകും. രാജ്യത്തെമ്പാടുമുള്ള 28,000 വാക്സിന് സ്റ്റോറേജ് സെന്ററുകളിലെ വാക്സിന് സ്റ്റോക്കിനെ കുറിച്ചും ആപ്ലിക്കേഷനില്‍ വിവരങ്ങളുണ്ടാകും.
രണ്ട് ഡോസുകളും ഗുണഭോക്താവിന് നല്കി കഴിഞ്ഞാല്‍, അവര്‍ക്ക് രോഗപ്രതിരോധ സര്‍ട്ടിഫിക്കറ്റ് ആപ്പ് വഴി ലഭിക്കും. ഇത് ഡിജിലോക്കറില്‍ സൂക്ഷിക്കുന്നതിനുള്ള ഒരു ഓപ്ഷന് നല്‍കുകയും ചെയ്യും.