തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെടുന്ന പ്രഫഷനല്‍/ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഈമാസം 30 വരെ ഓണ്‍ലൈനായി എംസിഎം സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
2019-20 അധ്യയനവര്‍ഷം രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാത്ത പ്രാഫഷനല്‍/ടെക്നിക്കല്‍ കോഴ്സുകള്‍ നടത്തുന്ന സംസ്ഥാനത്തെ എല്ലാ യൂനിവേഴ്സിറ്റി/കോളജകളും സാധുവായ എഐഎസ്എച്ച്ഇ കോഡ് ലഭ്യമാക്കി നാഷനല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്ട്രേഷന് പൂര്‍ത്തികരിക്കണം. സ്ഥാപനങ്ങളില്‍ ലഭിച്ചിട്ടുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമയബന്ധിതമായി സൂക്ഷ്മ പരിശോധന നടത്തി സംസ്ഥാന നോഡല്‍ ഓഫിസിലേക്ക് അയക്കണം. വിവരങ്ങള്‍ക്ക്: 0471 2561214, 9497723630, www.minorityaffairs.gov.in, https://nsp.gov.in.