ഏക്നാഥ് ഖഡ്സെക്ക് പിന്നാലെ മുന്‍ കേന്ദ്രമന്ത്രി ജെയ്സിംഗ്റാവു ഗെയ്ക്വാദ് പാട്ടീല്‍ ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടിലിന് ചൊവ്വാഴ്ച രാവിലെ തന്റെ രാജിക്കത്ത് ജെയ്സിംഗ്റാവു അയച്ചു.
“പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ തയ്യാറാണ്, പക്ഷേ പാർട്ടി എനിക്ക് അവസരം നൽകുന്നില്ല, അതിനാൽ ഞാൻ ഈ നടപടി സ്വീകരിച്ചു, ” ഔറംഗബാദിൽ താമസിക്കുന്ന ഗെയ്ക്വാദ് പാട്ടീൽ ഫോണിലൂടെ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
“ഞാൻ ഇപ്പോൾ പാർലമെന്റ് അംഗമോ നിയമസഭാ അംഗമോ ആകാൻ ആഗ്രഹിക്കുന്നില്ല. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരു ദശാബ്ദക്കാലമായി ഞാൻ അത്തരം ഉത്തരവാദിത്തം ആവശ്യപ്പെടുന്നു. എന്നിട്ടും പാർട്ടി എനിക്ക് ഒരു അവസരം തന്നിട്ടില്ല , ”അദ്ദേഹം പറഞ്ഞു