ന്യൂഡല്‍ഹി: 12ാമത് ബ്രിക്സ് ഉച്ചകോടി ഇന്ന് നടക്കും.റഷ്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഉച്ചകോടിക്ക് പ്രാധാന്യമുണ്ട്.നിലവിലെ കൊവിഡ് -19 മഹാമാരിയുടെ ആഘാതം ലഘൂകരിക്കാനുള്ള നടപടികള്‍, ഭീകരവാദത്തിനെതിരായ സഹകരണം, വ്യാപാരം, ആരോഗ്യം, ഊര്‍ജം തുടങ്ങി വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും.
മോദിക്കു പുറമേ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ എന്നിവര്‍ പങ്കെടുക്കും.
6 ബില്യന്‍ ജനങ്ങളെ അല്ലെങ്കില്‍ ലോകജനസംഖ്യയുടെ പകുതിയെ പ്രതിനിധീകരിക്കുന്ന സ്വാധീനമുള്ള ഒരു ഗ്രൂപ്പായാണ് ബ്രിക്സ് അറിയപ്പെടുന്നത്. ബ്രിക്സ് രാജ്യങ്ങളുടെ മൊത്തം ജിഡിപി 16.6 ട്രില്യണ്‍ യുഎസ് ഡോളറാണ്.