100 കോടി റെക്കോര്‍ഡ് യൂട്യൂബ് വ്യൂസ് സ്വന്തമാക്കി റൗഡി ബേബി സോംഗ്.ധനുഷ് സായ് പല്ലവി ഒന്നിച്ച മാരി 2 വിലെ റൗഡി ബേബി വീഡിയോ സോംഗ് യൂട്യൂബില്‍ 100 കോടി കാഴ്ചകള്‍ പിന്നിടുന്ന ആദ്യ സൗത്തിന്ത്യന്‍ ഗാനമാണ്. ഇന്ത്യയില്‍ നിന്നുള്ള പതിനഞ്ചാമത്തെ ഗാനമാണ്.
യുവന് ശങ്കര്‍ രാജ സംഗീതം നല്കി ധനുഷും ദീക്ഷിത വെങ്കടേശനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് പ്രഭുദേവയാണ് നൃത്ത സംവിധാനം നിര്‍വ്വഹിച്ചത്. ധനുഷും സായ് പല്ലവിയും ഒന്നിച്ച ഗാനം 2019 ജനുവരി 2ന് ആണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാംഭാഗമാണിത്.