റോം: എസി മിലാന് മുഖ്യ പരിശീലകന് സ്റ്റെഫാനോ പിയോളിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ പിയോളി ക്വാറന്റൈനില്‍ പ്രവേശിച്ചു.
പിയോളിക്ക് രോഗലക്ഷണങ്ങളില്ലെന്നും ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബായ എസി മിലാന് വ്യക്തമാക്കി. ഇതോടെ ക്ലബിന്റെ പരിശീലനം റദ്ദാക്കിയിരിക്കുകയാണ്.
അതേസമയം, എന്നാല്‍ താരങ്ങള്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും നടത്തിയതിന്റെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്.