ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്ക്ടോക്ക്. ടിക്ക്ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധിയാണ് ഈ വിവരം പുറത്ത് വിട്ടത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചതായും അദ്ദേഹം പറയുന്നു.
തിരിച്ചു വരുന്ന ടിക്ക് ടോക്ക് ഡേറ്റാ സുരക്ഷയ്ക്കായി രാജ്യത്തുള്ള നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും പ്രവര്‍ത്തിക്കുക. കഴിഞ്ഞ ജൂണിലാണ് ടിക്ക്ടോക്ക് അടക്കമുള്ള 58 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വാധിനമുണ്ടാക്കിയ ആപ്പ് കൂടിയായിരുന്നു ടിക്ക്ടോക്ക്.