ന്യൂ ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഡിസ്പ്ലേ ചിത്രം നീക്കം ചെയ്ത സംഭവത്തില്‍ പിശക് പറ്റിയതാണെന്ന് ട്വിറ്റര്‍ അറിയിച്ചു. നേരത്തെ അമിത് ഷായുടെ അക്കൗണ്ടിലെ ഡിസ്പ്ലേ ചിത്രം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് ട്വിറ്റര്‍ ചിത്രത്തിനെതിരെ നടപടിയുണ്ടായത്.
അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് ബ്ലാങ്കാവുകയും ദിസ് മീഡിയ നോട്ട് ഡിസ്പ്ലേ എന്നും കാണിച്ചിരുന്നു. കോപ്പി റൈറ്റ് പരാതിയിലാണ് ഡിസ്പ്ലേ ചിത്രം നീക്കം ചെയ്തത് എന്നാണ് ഇത് സംബന്ധിച്ച് പുറത്ത്് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ പ്രശ്നം പരിഹരിക്കുകയായിരുന്നു. പിശക് പറ്റിയതാണെന്നും ചിത്രം പുനഃസ്ഥാപിച്ചെന്നും ട്വിറ്റര്‍ വക്താവിനെ ഉദ്ധരിച്ചു വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.