ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ 5,24,06,399 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 12,88,676 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അറുപത്തിയഞ്ച് ലക്ഷം പിന്നിട്ടുവെന്നത് ആശ്വാസം പകരുന്നു.
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ 1,06,98,196 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,47,233 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയാറ് ലക്ഷം പിന്നിട്ടു.
രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രാജ്യത്ത് 86,84,039 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,28,164 പേര് മരിച്ചു. മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത് ലക്ഷം പിന്നിട്ടു. 92.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ബ്രസീലിലും സ്ഥിതി ഗുരുതരമാണ്. ആകെ രോഗബാധിതരുടെ എണ്ണം അമ്പത്തേഴ് ലക്ഷം പിന്നിട്ടു. 1,63,406 പേര് മരിച്ചു. 50,64,344 പേര് രോഗമുക്തി നേടി.