ന്യൂ ഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ പുന:സ്ഥാപിച്ച വിവേകാനന്ദ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. വൈകീട്ട് 6.30ന് നടക്കുന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അനാച്ഛാദനം ചെയ്യുക. സര്‍വ്വകലാശാല വിസി എം ജഗദേഷ് കുമാര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഏറ്റവും മികച്ച ചിന്തകരിലും ആത്മീയ നേതാക്കളിലുമൊരാളായ സ്വാമി വിവേകാനന്ദനെന്ന് ഇന്ത്യയില്‍ ജനിച്ചത് അഭിമാനമാണെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം, വികസനം, സാഹോദര്യം സമാധാനം എന്നീ ആശയങ്ങളിലൂടെ അദ്ദേഹം ഇന്ത്യയിലെ യുവത്വത്തിന് പ്രചോദനമേകിയെന്നും അദ്ദേഹം പറഞ്ഞു. അനാച്ഛാദന ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും.