ന്യൂ ഡല്‍ഹി: ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ എംബിബിഎസ് കോഴ്സ് ഫീസില്‍ വന്‍ വര്‍ദ്ധന. പ്രതിവര്‍ഷം 50000 രൂപയില്‍ നിന്ന് 10 ലക്ഷം രൂപയാക്കി. ഫീസ് വര്‍ദ്ധനക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ശക്തമായി അപലപിച്ചു – എഎന്‍ ഐ റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലാണ് ഫീസ് വര്‍ദ്ധന. നാല് വര്‍ഷ കോഴ്സിന് ഇനി മുതല്‍ 40 ലക്ഷ രൂപ ഫീസ്. അത് പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാകുന്നതല്ലെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ.രാജന് ശര്‍മ്മ പറഞ്ഞു.
ഫീ വര്‍ദ്ധനക്കെതിരെ വ്യാപക പ്രതിഷേധം സംസ്ഥാനത്ത് ഉയരുകയാണ്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് അനാവശ്യമാണ്. ഫീസ് വര്‍ദ്ധനയെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിക്കുന്നില്ല – പ്രസിഡന്റ് ഡോ.രാജന് ശര്‍മ്മ വ്യക്തമാക്കി.