കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട കോഴിക്കോട് ജില്ലയിലെ ബീച്ചുകളിൽ നാളെ മുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിചാവും പ്രവേശനത്തിന് അനുമതി ലഭിക്കുക.ജില്ലാ കലക്ടറിന്റെതാണ് ഉത്തരവ്.പ്രവേശന കവാടത്തിൽ വച്ചുതന്നെ സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തണം . ആഭ്യന്തര വിനോദസഞ്ചാരികള്‍ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.
നിശ്ചിത ഇടവേളകളില്‍ നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം സാനിറ്റൈസര്‍ സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വിശ്രമമുറി, ശുചിമുറി എന്നിവ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കുകയും ചെയ്യണം.കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ ബീച്ചില്‍ പ്രവേശിക്കാൻ പാടില്ല.ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി .