സാംസങ് ഗ്യാലക്സി എം 21 എസ് സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു. സവിശേഷതകള്‍ ഗാലക്സി എം 21 ന് സമാനമാണ്. ഫുള്‍ എച്ച്ഡി + റെസല്യൂഷന്‍ (1080 x 2340 പിക്സലുകള്‍) വരുന്ന 19.5: 9 എന്ന റേഷിയോയുള്ള 6.4 ഇഞ്ച് ഡയഗണല്‍ സൂപ്പര്‍ അമോലെഡ് പാനലുള്ള ഇന്‍ഫിനിറ്റി-യു ഡിസ്പ്ലേ ഇതില്‍ ലഭിക്കുന്നു.
4 ജിബി റാമും 64 ജിബി നേറ്റീവ് സ്റ്റോറേജും ചേര്‍ന്ന ഒക്ടാകോര്‍ എക്സിനോസ് 9611 പ്രോസസറാണ് ഈ പുതിയ സാംസങ് ഹാന്‍ഡ്സെറ്റിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യുവാനുള്ള ഓപ്ഷനും ഇതില്‍ വരുന്നു.
ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണിന് 15W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. പുറകിലായി മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 4 ജി വോള്‍ട്ട് കണക്റ്റിവിറ്റി, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ് ജാക്ക് എന്നിവ പ്രത്യേകതയാണ്.