നടന് യോഗി ബാബുവും മാളവിക മേനോനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം പേയ് മാമ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍ കോമഡി ജോണറാണ്.
നടി രേഖ ചിത്രത്തില്‍ യക്ഷിയായി വേഷമിടുന്നു. മൊട്ടരാജേന്ദ്രന്‍, കോവൈ സരള, എം.എസ്. ഭാസ്കര്‍, രേഷ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിഘ്നേശ് ഇളപ്പന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം എം. വി പനീര്‍സെല്‍വമാണ്. സംഗീതം രാജ് ആര്യന്.