ന്യൂഡെല്‍ഹി: മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) താഴെ ഗോതമ്പ് / നെല്ല് വാങ്ങുന്നവര്‍ക്ക് ഏഴു വര്‍ഷ ശിക്ഷയും പിഴയും മൂന്ന് വര്‍ഷം തടവും ശുപാര്‍ശ ചെയ്ത് ഒഡീഷ ഭക്ഷ്യ വിതരണ വകുപ്പിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി.
വിളകള്‍ക്ക് മിനിമം താങ്ങുവില നല്‍കാതെ കര്‍ഷകര്‍ കബളിപ്പിക്കപ്പെടുന്നത് തടയുകയെന്നതാണ് ശുപാര്‍ശയുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ഉറപ്പുവരുത്തി പഞ്ചാബ് സര്‍ക്കാര്‍ നിയമം പാസാക്കിയത് കഴിഞ്ഞ ദിവസമാണ് – ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. മിനിമം താങ്ങുവില നല്‍കാതെ വിളകള്‍ വാങ്ങുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുള്പ്പെടുത്തിയുള്ള നിയമമാണ് കോണ്‍ഗ്രസ് നിയമസഭാംഗം നരസിംഗ മിശ്ര നേതൃത്വത്തിലുള്ള പാനല്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
പഞ്ചാബ് സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ മൂന്ന് വര്‍ഷം തടവാണ് വ്യവസ്ഥ ചെയ്യുന്നതെങ്കില്‍ ഇവിടെ ഒഡീഷയില്‍ ഏഴു വര്‍ഷമായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. കര്‍ഷകരെ വഞ്ചിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് ഈ നിയമ നിര്‍മ്മാണ ശുപാര്‍ശയെന്ന് മിശ്ര പറഞ്ഞു.