കുടുംബ വിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോനാണ് വരന്. തിരുവനന്തപുരത്ത് വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മിതമായ രീതിയിലായിരുന്നു വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. നിരവധി പേരാണ് ആതിരയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.