മുംബൈ: ആത്മഹത്യാ പ്രേരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി.
ഹേബിയസ് ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതിയാണ് അര്‍ണബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ എസ്.എസ്. ഷിന്ദേയും എം.എസ്. കാര്‍ണിക്കുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കേസ് റദ്ദാക്കണണെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധി വരുന്നതിന് തൊട്ടുമുമ്പായി അര്‍ണാബ് അലിബാഗ് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കാന്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി പറഞ്ഞിരുന്നു. നാലു ദിവസത്തിനുള്ളില്‍ കേസ് പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇടക്കാല ജാമ്യം നിഷേധിച്ചു കൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ജാമ്യത്തെ ബാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.