മുംബൈ: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദീപാവലിക്ക് ശേഷം ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കാനാണ് തീരുമാനമെന്ന് ഉദ്ധവ് അറിയിച്ചു.
മുതിര്‍ന്ന പൗരന്മാര് കൂടുതലായി എത്തുന്ന സ്ഥലങ്ങളാണ് ആരാധനാലയങ്ങള്‍. ഇവര്‍ക്ക് കോവിഡ് രോഗവ്യാപനത്തിന് സാധ്യത കൂടുതലായനാലാണ് ഇവ തുറക്കാന്‍ വൈകിയത്. പലരും ഈ തീരുമാനത്തിനെതിരെ തനിക്ക് നേരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. എന്നാല്‍ രോഗവ്യാപനം ഉണ്ടായാല്‍ വിമര്‍ശകര്‍ ആരും ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതലാണ് മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്ഷേത്രങ്ങള്‍ തുറക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഉദ്ധവിന് കത്തയച്ചിരുന്നു.
അതേസമയം സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമെടുത്തതായി താക്കറെ പറഞ്ഞു. ഒമ്ബതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സ്കൂളുകള്‍ ഉടന്‍ തുറക്കുമെന്നാണ് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്.