കോട്ടയം: ജില്ലയില്‍ പുതിയതായി 406 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 402 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി.
പുതിയതായി 3,493 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 168 പുരുഷന്മാരും 181 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
624 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4597 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 27,181 പേര് കോവിഡ് ബാധിതരായി. 22,536 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20,931 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.