അബുദാബി: യുഎഇയില്‍ ഇന്ന് 1,111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 683 പേര് കൂടി രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസം പകരുന്നു.
യുഎഇയില്‍ ഇതുവരെ 1,42,143 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,38,291 പേരും ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 514 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. നിലവില്‍ 3,338 കോവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,54,882 കോവിഡ് പരിശോധനകള്‍ നടത്തി.